FLASH NEWS

നിറത്തിനും സൗന്ദര്യത്തിനും മാർക്ക് : സത്യഭാമയുടെ വാദം തെറ്റ്

WEB TEAM
March 23,2024 11:40 AM IST

തിരുവനന്തപുരം : കലോൽസവ നൃത്ത വേദികളിൽ മത്സരാർത്ഥിയുടെ സൗന്ദര്യത്തിനും നിറത്തിനും മുൻഗണനയും മാർക്കുമുണ്ടെന്ന കലാമണ്ഡലം സത്യഭാമയുടെ വാദം തെറ്റാണെന്നു തെളിയുന്നു.സ്കൂൾ –സർവകലാശാല യുവജനോത്സവ മാന്വലുകളിൽ നിന്നാണ് ഇത് വ്യക്തമാകുന്നത്.ആർ.എൽ.വി.രാമകൃഷ്ണന് എതിരെയുള്ള വിവാദ പരാമർശങ്ങളെ തുടർന്നായിരുന്നു സത്യഭാമയുടെ വിചിത്ര വാദങ്ങൾ. നർത്തകരുടെ സൗന്ദര്യത്തിന് വിധി കർത്താക്കൾ പ്രത്യേകം മാർക്കു നൽകാറുണ്ടെന്നും ഇതു രേഖപ്പെടുത്താൻ പ്രത്യേക കോളമുണ്ടെന്നുമായിരുന്നു സത്യഭാമ അവകാശപ്പെട്ടത്.

അതേസമയം,കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തയിനത്തിന്റെ വേഷത്തിന്റെ അനുയോജ്യത മാത്രമാണു കണക്കാക്കുന്നതെന്നും ഇതു രേഖപ്പെടുത്താനാണ് ഈ കോളം വിനിയോഗിക്കുന്നതെന്നും കലോത്സവങ്ങളിൽ വിധികർത്താക്കളായിരുന്ന പ്രമുഖ കലാകാരന്മാർ മറുവാദമുന്നയിക്കുന്നു.

''സർവ്വകലാശാല കലോത്സവങ്ങളിൽ മോഹിനിയാട്ടത്തിന് മെയ്‌വഴക്കം, ഭാവാഭിനയം, ആഹാര്യശോഭ,താളം, മുദ്രകൾ, ചുടവുവയ്പ്പ് എന്നിവയാണ് മികവായി പരിഗണിക്കുന്നത്. ഭരതനാട്യം, കുച്ചിപ്പുടി, കഥകളി എന്നിവയിലും മത്സരാർ‌ഥിയുടെ ബാഹ്യസൗന്ദര്യം പരിഗണിക്കുന്ന പതിവില്ല.   മെയ്‌വഴക്കം, ചുവടുവയ്പ്പ്, ഭാവം, താളബോധം, മനോധർമം, അഭിനയം, അംഗചലനം, പശ്ചാത്ത സംഗീതവുമായുള്ള ഒത്തുപോക്ക് എന്നിവയിലെ പ്രകടനമാണ് മത്സരാർഥികളുടെ മികവും മാർക്കും ഉറപ്പിക്കുന്നത്'' - പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രമുഖ കലാകാരൻ പറയുന്നു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.